അവസാനത്തെ ദിവസം 7

അവസാനത്തെ ദിവസം മൂന്നാമത്തെ കുപ്പിയും ശങ്കരന്‍ കാലിയാക്കി. ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ്. പ്രായം കോറിയിട്ട തെളിഞ്ഞ ഞരമ്പിന്‍ വരകളുള്ള കൈകള്‍ അയാള്‍ സാവധാനം അതിനെക്കാളേറെ പ്രായമുള്ള ഷാപ്പിലെ മേശമേല്‍ വച്ചു. പിന്നെ വലംകയ്യിലുണ്ടായിരുന്ന നാലായി മടക്കിയ കടലാസ്സ് നിവര്‍ത്തി വായിക്കാനാരംഭിച്ചു.“ശങ്കരാ,  പ്രായത്തിനു മുതിര്‍ന്നവരെ ഒരിക്കലും പേര് വിളിക്കുന്നത് ശരിയല്ല എന്നറിയാം. പക്ഷെ നിങ്ങളെ അഭിസംബോധന ചെയ്യാന്‍ ഇതിലും സഭ്യമായ ഒരു മാര്‍ഗ്ഗം ഇപ്പോള്‍ എന്‍റെ മുന്നിലില്ല. നീ ഇപ്പോള്‍ അത്ഭുതപ്പെടുന്നുണ്ടാകും, ചോദ്യങ്ങള്‍ പലതും നിന്‍റെ ആ ദുഷിച്ച … Continue reading അവസാനത്തെ ദിവസം 7

അവസാനത്തെ ദിവസം 6

നരിയുടെ മടയില്‍ പഴയ ഒരു മുത്തശ്ശികഥയുണ്ട്. കാട്ടില്‍ മദിച്ചുനടന്നിരുന്ന ഒരു സിംഹത്തിന്‍റെ കഥ. കണ്ണില്‍ കണ്ട സകല ജീവികളെയും സിംഹം കൊന്നൊടുക്കി. ആഹാരത്തിനു വേണ്ടിയല്ലാതെ പോലും അവന്‍ കാട്ടിലെ ജന്തുക്കളെ ആക്രമിച്ചു. സിംഹത്തിനെ കൊണ്ട് കാട്ടുജീവികള്‍ പൊറുതിമുട്ടി. ബലവാനായ സിംഹത്തിനെതിരെ ഒന്ന് ശബ്ദമുയര്‍ത്താന്‍ പോലും അവര്‍ക്ക് ഭയമായിരുന്നു. അവസാനം മൃഗങ്ങളെല്ലാം ഒത്തുചേര്‍ന്ന് ഒരു തീരുമാനമെടുത്തു. ദിവസവും തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ സ്വമേധയാ സിംഹത്തിന്‍റെ ആഹാരമാകാന്‍ അവന്‍റെ ഗുഹയിലേക്ക് പോകുക. അങ്ങനെയെങ്കില്‍ വേട്ടയ്ക്കായി സിംഹത്തിന് പുറത്തിറങ്ങേണ്ടതില്ല. ദേഹമനങ്ങാതെ … Continue reading അവസാനത്തെ ദിവസം 6

അവസാനത്തെ ദിവസം 5

മൂന്നാമത്തെ കൂടിക്കാഴ്ച ഇന്നാണ് ആ ദിവസം. വൃദ്ധനുമായുള്ള മൂന്നാമത്തെ കൂടിക്കാഴ്ച്ചയുടെ ദിനം. ഒറ്റയടിപ്പാതയുടെ അവസാനം എന്നെയും കാത്തു നില്‍ക്കുന്ന പ്രതികാരദാഹിയായ ആ മനുഷ്യനെ എനിക്ക് കാണാം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വന്തം കണ്‍മുന്നില്‍ കത്തിയമര്‍ന്ന കുടുംബം, അവരെ വിഴുങ്ങിയ ജ്വാല. ആ ജ്വാലയാണ് ഇപ്പോള്‍ അയാളുടെ കണ്ണുകളില്‍, മുന്നിലുള്ള എന്തിനെയും നശിപ്പിക്കാന്‍ പോന്ന ശക്തി അതിനുണ്ട്. വലിയവീട്ടിലെ മൂന്ന് ജീവനുകള്‍ ഇതിനകം തന്നെ ആ ജ്വാലയില്‍ വെന്ത് വെണ്ണീറായിരിക്കുന്നു. ആദ്യം മുത്തശ്ശന്‍ പിന്നെ ചിറ്റപ്പന്‍ ഇപ്പോള്‍ അച്ഛന്‍. ഞാന്‍ … Continue reading അവസാനത്തെ ദിവസം 5

അവസാനത്തെ ദിവസം 4

പ്രതികാരത്തിന്‍റെ കഥ വൃദ്ധന്‍ കഥ പറഞ്ഞു തുടങ്ങി.    “വലിയവീട്ടുകാര്‍, തെച്ചിക്കാട്ടമ്മ സ്വന്തം സേവകരായി തിരഞ്ഞെടുത്ത അനുഗൃഹീത പരമ്പര. എന്നും നാടിനു വേണ്ടി നിലനിന്നിരുന്ന കൃഷ്ണന്‍ നായരുടെ പിന്‍തലമുറ. തെച്ചിക്കാട് ഗ്രാമത്തിലെ ഏതെങ്കിലുമൊരു കുടുംബം ദേവിയുടെ ഈ അനുഗ്രഹം അര്‍ഹിച്ചിരുന്നുവെങ്കില്‍ അത് കൃഷ്ണന്‍നായരുടെ കുടുംബം തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ് വെറുമൊരു സാധാരണ നായര്‍ കുടുംബത്തില്‍ നിന്ന് ഒറ്റ ദിനം കൊണ്ട് രാജകീയപദവിയിലേക്ക് വലിയവീട്ടുകാര്‍ ഉയര്‍ന്നിട്ടും നാട്ടില്‍ ഒരാളും നെറ്റി ചുളിക്കാതിരുന്നത്. എല്ലാവരുടെയും മനസ്സില്‍ വലിയവീട്ടുകാര്‍ അത് അര്‍ഹിച്ചിരുന്നു.  … Continue reading അവസാനത്തെ ദിവസം 4

അടിയാളന്‍ പാവകള്‍ 3

ഹരി അമ്പരന്നു. താനതാ റോഡില്‍ നില്‍ക്കുന്നു. തന്‍റെ സ്വന്തം ഗ്രാമത്തില്‍. തൊട്ടടുത്ത് പോസ്റ് ഓഫീസ്. അതിനു സമീപം പാര്‍ക്ക്‌ ചെയ്തിരിക്കുന്ന തന്‍റെ ബൈക്ക്. ഈശ്വരാ, ഇതിലേതാണ് സത്യം, ഏതാണ് സ്വപ്നം. ബൈക്ക് എടുത്തു വീട്ടിലേക്കു തിരിച്ചാലെന്താ? അതാ രാഘവന്‍ മാസ്റ്റര്‍ എതിരെ വരുന്നു. തന്നെ കണ്ടു അദ്ദേഹം പുഞ്ചിരിച്ചു, രാവിലത്തെ അതെ ചിരി. പക്ഷെ അദേഹത്തിന്‍റെ കണ്ണുകള്‍!!! പാവയുടെത് പോലുള്ള, നിര്‍ജ്ജീവമായ കണ്ണുകള്‍. അവിടെ അതാ ആ നീലവെളിച്ചം മിന്നിമറഞ്ഞു!!. അതെ, താനിപ്പോഴും അടിയാളന്‍റെ പിടിയിലാണ്. അവന്‍ … Continue reading അടിയാളന്‍ പാവകള്‍ 3

അടിയാളന്‍ പാവകള്‍ 2

പെട്ടെന്ന് ദൂരെ നിന്ന് ഹോണ്‍ ശബ്ദം കേട്ടു, ബസ്‌ വരുന്നുണ്ട്. അവള്‍ കുറച്ചു കൂടി മുന്നോട്ടു നീങ്ങി, ബസ്‌സ്റ്റാന്റിനു പുറത്തേക്കായി ഇറങ്ങിനിന്നു. ഹരിയും മുന്നോട്ടു നീങ്ങി. അവള്‍ക്കു തൊട്ടു പിന്നിലായി നിന്നു. കത്തു പിടിച്ച കൈ അവള്‍ക്കു നേരെ ഉയര്‍ത്തി. എന്തോ പറയാന്‍ ശ്രമിച്ചു. വീണ്ടും പെരുമ്പറകൊട്ട്, പാഞ്ഞടുക്കുന്ന ബസ്‌..... “അല്ലെങ്കില്‍ ഇന്ന് വേണ്ട” കത്ത് തിരികെ പോക്കറ്റിലിട്ട് ഹരി തിരിച്ചു നടന്നു. പത്തു വാര നടന്നിട്ട് തിരിഞ്ഞു നോക്കി. ബസ്‌ മറഞ്ഞിരിക്കുന്നു. കൊട്ടും മേളവും എല്ലാം … Continue reading അടിയാളന്‍ പാവകള്‍ 2

അടിയാളന്‍ പാവകള്‍ 1

തിഥി 2016 ഡിസംബര്‍ 26, താരമിത്രങ്ങള്‍ കൈയൊഴിഞ്ഞിട്ടും കുളിര്‍തെന്നലിനെ വേര്‍പിരിയാന്‍ മടിച്ചുനിന്ന ചന്ദ്രബിംബത്തിന്‍റെ പ്രഭ കെടുത്തികൊണ്ട് സൂര്യഭഗവാന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു, അങ്ങനെ ആ തിങ്കളാഴ്ച്ചയും പുലര്‍ന്നു. ഹരി കണ്ണുതിരുമ്മി, കട്ടിലില്‍  എഴുന്നേറ്റിരുന്നു. എന്തോ ഉറക്കം അത്ര ശരിയായില്ല. കിടക്ക വിട്ടെഴുന്നേല്‍ക്കാനെ തോന്നുന്നില്ല. ‘കുറച്ചുകൂടി കിടന്നാലെന്താ’ എന്നൊരു ചിന്ത തലച്ചോറില്‍ ഉദിച്ചുയര്‍ന്ന് കണ്ണുകളിലേക്കുള്ള യാത്രാമദ്ധ്യേ ഒരു കുക്കുടനാദത്താല്‍ ബ്ലോക്ക്‌ ചെയ്യപ്പെട്ടു, “നാശം പിടിക്കാന്‍,  ഈ കോഴിക്കെന്താണ് ഉറങ്ങുന്നവരോടു ഇത്രക്കും അസൂയ. ഭാവിയില്‍ ആരുടെയെങ്കിലും ചെറുകുടലില്‍ അലിഞ്ഞു തീരേണ്ട ജന്മമാണ്, … Continue reading അടിയാളന്‍ പാവകള്‍ 1

ഷര്‍ട്ടിലെ കറ

ചുരണ്ടി നോക്കി, അമര്‍ത്തി തിരുമ്മിനോക്കി, ആരും കാണാതെ ഉമിനീര്‍ തട്ടിച്ച് ഒരു പ്രയോഗം നടത്തി നോക്കി. ഒരു രക്ഷയുമില്ല! ഈ കറ പോകുന്നില്ല. ആളുകള്‍ എന്തുവിചാരിക്കും, പൊതുസ്ഥലത്ത് കറപിടിച്ച ഷര്‍ട്ടുമായി. ഇവള്‍ക്കെങ്കിലും ഇതൊന്നു ശ്രദ്ധിക്കാമായിരുന്നു. ഞാന്‍ തൊട്ടടുത്തുനില്‍ക്കുന്ന എന്‍റെ പ്രിയതമയെ നോക്കി. ഡോക്ടറുടെ വിളിയും കാത്തു അവള്‍ അക്ഷമയോടെ നില്‍ക്കുകയാണ്. മനോരോഗത്തിന്‍റെ ലേബലായ നീല യൂണിഫോമില്‍ പോലും അവള്‍ അതിസുന്ദരിയായി കാണപ്പെട്ടു, കൂടെയുള്ള നര്‍സ് ഹാഫ് ഡോറിനു മുകളിലൂടെ ഡോക്ടറുടെ ക്യാബിനിലേക്ക്‌ ഒന്നെത്തിനോക്കി. സിഗ്നല്‍ കിട്ടിയെട്ടന്നവട്ടം ക്യാബിനുള്ളില്‍ … Continue reading ഷര്‍ട്ടിലെ കറ