പ്രണയവീഥിയിലെ യാത്രികര്‍ – 5

തടിച്ചൊരു ഫയലുമായി ഓഫീസ് ശിപായിയെത്തി. മേശമേല്‍ നേരത്തെയുണ്ടായിരുന്ന കൂനയുടെ മേല്‍ സാമാന്യം ശബ്ദത്തോടെ അയാള്‍ അതും വച്ചു. പിന്നെ എന്തോ പ്രതീക്ഷിച്ചു അയാള്‍ വേണുവിനെ തുറിച്ചു നോക്കി നിന്നു. ചിന്തകളുടെ ആഴക്കയത്തിലായിരുന്നു വേണു. മുന്നില്‍ ശിപായിയെത്തിയതും മേശയിലെ ഫയല്‍ക്കൂന ഉയരുന്നതുമൊന്നും അയാളറിഞ്ഞില്ല. അയാളുടെ മനസ്സില്‍ സംശയങ്ങളുടെ കരിങ്കോട്ടകള്‍ രൂപപ്പെടുകയായിരുന്നു. അനുനിമിഷം അത് വലുതായിക്കൊണ്ടിരുന്നു, ബുദ്ധിയെ മറച്ചുകൊണ്ട്‌ തലച്ചോറില്‍ നിഴലുകള്‍ വീഴ്ത്തി ആ കോട്ടകള്‍ മാനം മുട്ടെ വളര്‍ന്നു. ആ കരിങ്കോട്ടകളുടെ അടിത്തറ ഒരു പേരായിരുന്നു, നാലക്ഷരങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട … Continue reading പ്രണയവീഥിയിലെ യാത്രികര്‍ – 5

പ്രണയവീഥിയിലെ യാത്രികര്‍ – 4

കോളേജില്‍ നിന്ന് അരകിലോമീറ്റര്‍ മാറി ഒരു മുരുകന്‍ ക്ഷേത്രമുണ്ട്. വളരെ പ്രസിദ്ധിയായാര്‍ജിച്ച ക്ഷേത്രമാണ്. തൈപ്പൂയനാളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന്‍റെ ഭാഗമായുള്ള കാവടിയാട്ടവും ശൂലംകുത്തും കാണുവാനായി ദൂരെ നിന്ന് പോലും ഭക്തന്മാര്‍ എത്താറുണ്ട്. കോളേജിലുള്ള വിദ്യാര്‍ഥികളില്‍ തന്നെയും നല്ലൊരു കൂട്ടം ഭക്തര്‍ കാവടിയെടുത്തും ശൂലംകുത്തിയും ഉത്സവത്തിന്‍റെ ഭാഗമായി മാറും. അതിനു വേണ്ടി ഉത്സവദിവസത്തിനു നാളുകള്‍ക്ക് മുന്നേ തന്നെ കാപ്പ്കെട്ടി വ്രതമെടുത്ത് തുടങ്ങണം. കോളേജിലെ ആണ്‍കുട്ടികളുടെ കയ്യില്‍ തിളങ്ങുന്ന വെള്ളിക്കാപ്പുകള്‍ കണ്ടു തുടങ്ങുമ്പോഴേ ഊഹിക്കാം ഉത്സവം അടുത്തെന്ന്. അങ്ങനെ ഒരു … Continue reading പ്രണയവീഥിയിലെ യാത്രികര്‍ – 4

പ്രണയവീഥിയിലെ യാത്രികര്‍ – 3

വസന്ത കിടക്കാനുള്ള ഒരുക്കത്തിലായിരുന്നു. അടുക്കള വാതില്‍ അടച്ചു കൊളുത്തിടുക എന്നുള്ളത് കുറച്ചു ശ്രമകരമായ കാര്യമാണ്. വാതിലിനു നേരെ മുകളില്‍ മച്ചില്‍ ചെറിയൊരു ചോര്‍ച്ച തല പൊക്കിയിട്ട് നാള് കുറച്ചായി. മനസ്സ് വിഷമിപ്പിക്കാന്‍ കുറച്ചധികം വലിയ പ്രശ്നങ്ങള്‍ ഉള്ളത് കാരണം ചോര്‍ച്ചയുടെ കാര്യം എല്ലാവരും സൗകര്യപൂര്‍വ്വം മറന്നു. മഴ തുടങ്ങുമ്പോഴേക്കും ഭിത്തിയില്‍ ചെറിയ ചാലുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങും. രാത്രി വാതിലടയ്ക്കാന്‍ നേരമാണ് ശരിയായ കഷ്ടപ്പാട്. ഈര്‍പ്പം തട്ടി തടി വീര്‍ക്കുന്നത് കാരണം മഴക്കാലത്ത് വാതില്‍ വലിച്ചടയ്ക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. വസന്ത ഒന്ന് ബലം പ്രയോഗിച്ചു നോക്കി, രണ്ടാമതൊന്നു കൂടി മിനക്കെടാന്‍ നിന്നില്ല. എന്തിനാണ് കൊളുത്തിടുന്നത്? അങ്ങനെ എടുത്തുകൊണ്ടുപോകാന്‍ പാകത്തില്‍ അകത്ത് ഒന്നുമില്ലല്ലോ.

പ്രണയവീഥിയിലെ യാത്രികര്‍ – 2

ചെവിവേദന വന്നാല്‍ സന്തോഷിക്കുന്ന മനുഷ്യരെ പറ്റി കേട്ടിട്ടുണ്ടോ, വഴിയില്ല. പക്ഷെ അങ്ങനെ ചിലരുണ്ട്. ചില സ്ത്രീകള്‍, ചില ഭാര്യമാര്‍. അതിലൊരാളാണ് സുമിത്രയും. രാപ്പകലില്ലാതെ അലട്ടുന്ന വേദനയെയോ അല്ലെങ്കില്‍ കര്‍ണപുടത്തില്‍ തുളച്ചുകയറുന്ന അസ്വസ്ഥമായ ഇരമ്പല്‍ നാദത്തിനെയോ സ്നേഹിക്കാന്‍ തക്കവണ്ണം തകര്‍ന്ന മനസ്സല്ല സുമിത്രയുടേത്. അവളുടെ സന്തോഷത്തിനു കാരണം വരാന്‍ പോകുന്ന ഒരു യാത്രയാണ്, അതിന് കാരണഹേതുവാകട്ടെ ഇപ്പറഞ്ഞ ചെവിവേദനയും. വേദന സഹിക്കാതെ പല രാത്രികളായി തുടര്‍ന്നുകൊണ്ടിരുന്ന മുക്കലും മൂളലും, പിന്നെ തലേരാത്രിയില്‍  നടന്ന വാക്ക് തര്‍ക്കവും കാരണം സഹികെട്ട് … Continue reading പ്രണയവീഥിയിലെ യാത്രികര്‍ – 2

പ്രണയവീഥിയിലെ യാത്രികര്‍ – 1

വേണു     ആയിരം ദീപങ്ങള്‍ കൊളുത്തിവച്ച കല്‍മണ്ഡപം പോലെയായിരുന്നു അവളുടെ പുഞ്ചിരി. ആരെയും മയക്കുന്ന പവിഴങ്ങള്‍ പോലെയായിരുന്നു അവളുടെ തിളങ്ങുന്ന കണ്ണുകള്‍. അവളുടെ വലംകവിളില്‍ മിന്നിമറയുന്ന നുണക്കുഴി അഷ്ടമിരാവിലെ അര്‍ദ്ധചന്ദ്രനെപ്പോലെ അഴകാര്‍ന്നതായിരുന്നു. അവളുടെ പാറിപ്പറക്കുന്ന നീളന്‍ മുടിയിഴകളുടെ കുരുക്കില്‍, ഇതാ എന്‍റെ ഹൃദയം അകപ്പെട്ടിരിക്കുന്നു. അതേ ഞാന്‍ പ്രണയത്തിലാണ്! വേരൂന്നിനില്‍ക്കുന്ന നഗരത്തിനേക്കാള്‍ പഴക്കമുണ്ട് ആ ആല്‍മരത്തിനു. ആ മഹാവൃക്ഷത്തിന്‌ എതിര്‍വശത്തായിട്ടാണ് ബസ്സ്റ്റോപ്പ്‌. പതിവുപോലെ ഇന്നും ആ ബസ്സ്റ്റോപ്പില്‍ ഞാന്‍ അവളെ കാത്തു നില്‍ക്കുകയാണ്, എന്‍റെ പ്രണയിനിയെ! അവള്‍ക്ക് … Continue reading പ്രണയവീഥിയിലെ യാത്രികര്‍ – 1

തങ്കച്ചന്‍ കഥകള്‍ 10

   കെന്റ് എ നാഷ്ക്   കഴുത്ത് നീട്ടി, കണ്ണ് തുറിച്ചു തങ്കച്ചന്‍ സൂക്ഷിച്ചുനോക്കി, പിന്നെ തല ചൊറിഞ്ഞു. തൊട്ടുമുന്നില്‍ വഴികാട്ടിയായി ലക്ഷ്മണന്‍ നടക്കുകയാണ്. വെറും ‘വഴികാട്ടി’ എന്ന് പറഞ്ഞാല്‍ ശരിയല്ല. ലക്ഷ്മണന്‍റെ തലയ്ക്കുള്ളിലെ അപസര്‍പ്പകന്‍ ഇപ്പൊ കത്തിജ്വലിച്ചു നില്‍ക്കുകയാണ്. വഴിക്ക് സമാന്തരമായി ചരിഞ്ഞാണ് ലക്ഷ്മണന്‍ നില്‍ക്കുന്നത്. വലത് കയ്യുയര്‍ത്തി ട്രാഫിക് പോലീസിനെപ്പോലെ തങ്കച്ചനു നേരെ ഒരു ‘സ്റ്റോപ്പ്‌ സൈന്‍’ കാണിച്ചിട്ടുണ്ട്. തല എതിർവശത്തേക്ക് തിരിച്ചു വിജനമായ വഴിയിലേക്ക് നോക്കി ശത്രുപാളയത്തിലെത്തിയ ഒരു കമാന്‍ഡോയെപ്പോലെ നില്‍ക്കുകയാണ് ലക്ഷ്മണന്‍. ലക്ഷ്മണന്‍ പച്ചലൈറ്റ് കാട്ടുന്നതും പ്രതീക്ഷിച്ചാണ് … Continue reading തങ്കച്ചന്‍ കഥകള്‍ 10

തങ്കച്ചന്‍ കഥകള്‍ 9

ട്രിണീം  ട്രിണീം       ലക്ഷ്മണന് പുതിയൊരു ഹരം തുടങ്ങിയിരിക്കയാണ്, ഡിറ്റക്ടീവ് സിനിമകളോടുള്ള ഹരം. എവിടുന്നാണ് പെട്ടെന്ന് ഇങ്ങനെയൊരു ഇഷ്ടം പൊട്ടിമുളച്ചതെന്നു മീന അത്ഭുതപ്പെട്ടു. ആറുമണി നേരത്തെ വാര്‍ത്തയ്ക്കല്ലാതെ ടിവിയെ മൈന്‍ഡ് ചെയ്യാതിരുന്ന മനുഷ്യനായിരുന്നു. അത് മീനയ്ക്ക് ഒരനുഗ്രഹവുമായിരുന്നു. ഏഴു തൊട്ടു പത്തര വരെയുള്ള എല്ലാ സീരിയലും മുടങ്ങാതെ കാണാന്‍ പറ്റും. ടിവിയ്ക്ക് മേലുള്ള സ്വാതന്ത്ര്യം കുടുംബജീവിതത്തെ കൂട്ടിച്ചേര്‍ക്കുന്ന ഒരു പ്രധാന ഘടകമാണല്ലോ! പക്ഷെ ഇപ്പൊ സംഗതി ആകെ മാറി. ദിവസവും പത്രമെത്തിയാല്‍ അങ്ങേരു ആദ്യം തിരയുന്നത് അന്നേ ദിവസത്തെ … Continue reading തങ്കച്ചന്‍ കഥകള്‍ 9

തങ്കച്ചന്‍ കഥകള്‍ 8

കിഡ്നാപ്പിംഗ് - 2 ആറ്റിപ്പള്ളി ഗ്രാമത്തിന്‍റെ ഒത്തനടുക്കാണ് ഗ്രാമത്തിന്‍റെ ഐശ്വര്യമായ വിഷ്ണുക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിസ്തൃതിയില്‍ ചെറുതെങ്കിലും ശക്തിയേറിയ പ്രതിഷ്ഠയാണ് ക്ഷേത്രത്തില്‍ എന്നാണു വിശ്വാസം. ദൂരദേശങ്ങളില്‍ നിന്ന് പോലും പലരും ഭഗവാന്‍റെ അനുഗ്രഹത്തിന് വേണ്ടി മാത്രമായി ആറ്റിപ്പള്ളിയില്‍ എത്താറുണ്ട്. ആറ്റിപ്പള്ളി എന്ന കുഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഒരു കണികയും ഈ ക്ഷേത്രം തന്നെ.രാവിലെയുള്ള പൂജാദി കര്‍മങ്ങള്‍ കഴിഞ്ഞു ഒന്നു വിശ്രമിക്കുകയായിരുന്നു തിരുമേനി. അപ്പോഴാണ് നേരം തെറ്റി രണ്ടു ഭക്തന്മാര്‍! ഈ നട്ടുച്ച നേരത്തും ദൈവചിന്തയുള്ള ആ നല്ലമനുഷ്യരെ … Continue reading തങ്കച്ചന്‍ കഥകള്‍ 8

തങ്കച്ചന്‍ കഥകള്‍ 7

കിഡ്നാപ്പിംഗ് - 1 “നാരായണന്‍ നമ്പൂതിരിയെ കാണാനില്ല...”കിതച്ചുകൊണ്ട് കാലന്‍ കുടയില്‍ താങ്ങിനിന്ന് ശോശാമ്മ ചേട്ടത്തി പറഞ്ഞൊപ്പിച്ചു. തങ്കച്ചനും ലക്ഷ്മണനും വാ പൊളിച്ചു നിന്നു. ലക്ഷ്മണന് ശോശാമ്മ ചേട്ടത്തി പറഞ്ഞത് ഒന്നുകൂടി ഉറപ്പിക്കണമെന്നു തോന്നി.“എന്താ?!”നീട്ടിയൊന്ന് ശ്വാസമെടുത്തിട്ട് ചേട്ടത്തി പറഞ്ഞു തുടങ്ങി.“നമ്മുടെ നാരായണന്‍ നമ്പൂതിരിയെ കാണാനില്ലെന്ന്. ഇന്നലത്തെ പശു പ്രശ്നത്തിനു ശേഷം പുള്ളിക്കാരനെ ആരും കണ്ടിട്ടില്ല! വീട്ടിലും ചെന്നിട്ടില്ല!!”ലക്ഷ്മണന്‍ അന്തം വിട്ടു “അയാള്‍ ഇതെവിടെപോയി?”“അത് ശരി അതെന്നോടാന്നോ ചോദിക്കുന്നെ, നിങ്ങളല്ലേ അവസാനം കണ്ടത്”സാവധാനം സംഭവത്തിന്‍റെ ഗൗരവാവസ്ഥ ലക്ഷ്മണന് മനസ്സിലായിത്തുടങ്ങി. ഇന്നലെ … Continue reading തങ്കച്ചന്‍ കഥകള്‍ 7

തങ്കച്ചന്‍ കഥകള്‍ 6

എങ്ങനെ കള്ളം പറ(യരുത്)യാം - 2 ലക്ഷ്മണന് ആകെ വെപ്രാളമായി “എടോ, താന്‍ കാര്യമെന്താണെന്നു തെളിച്ചു പറ” തങ്കച്ചന്‍ മുന്നോട്ടേയ്ക്കൊന്ന് ആഞ്ഞിരുന്നു, മുഖം ലക്ഷ്മണനോട് അടുപ്പിച്ചു ശബ്ദം താഴ്ത്തി പറഞ്ഞു “ലക്ഷ്മണനെ പുറത്തേക്ക് പറഞ്ഞു വിടാന്‍ ഭാര്യക്ക് തിടുക്കമുള്ളത് പോലെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?” ലക്ഷ്മണന് തല കറങ്ങുന്നത് പോലെ തോന്നി. രാവിലെ ഇറങ്ങാന്‍ നേരം ‘എപ്പോ തിരിച്ചെത്തും’ എന്ന് മീന ചോദിച്ചത് ലക്ഷ്മണന്‍ ഓര്‍ത്തു. അതെ തന്‍റെ തിരിച്ചുവരവിനെ പറ്റി മാത്രം മീനക്ക് അറിഞ്ഞാല്‍ മതിയായിരുന്നു. എന്തുകൊണ്ടാണ് … Continue reading തങ്കച്ചന്‍ കഥകള്‍ 6